നോർക്ക റൂട്ട്‌സ് മുഖേന സൗദി അറേബ്യയിൽ നഴ്‌സ് നിയമനം
ബിഎസ്.സി യോഗ്യതയുള്ള വനിത നഴ്‌സുമാർക്കാണ് നിയമനം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം മേയ് 20 മുതൽ 24 വരെ കൊച്ചിയിൽ അഭിമുഖം നടക്കും.

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഫസ്റ്റ് ഹെൽത്ത് കെയർ ക്‌ളസ്റ്റർ ഈസ്റ്റേൺ പ്രൊവിൻസ് എംഒഎച്ചിലേക്ക് നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു. ബിഎസ്.സി യോഗ്യതയുള്ള വനിത നഴ്‌സുമാർക്കാണ് നിയമനം.
കാർഡിയാക് സർജറി ഐസിയു, കാത് ലാബ്, ക്രിട്ടിക്കൽ കെയർ (മുതിർന്നവർ), ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റ്, എമർജൻസി ഡിപ്പാർട്ട്‌മെന്റ് (വനിതകൾ, പുരുഷൻമാർ, ഗൈനക്കോളജി, പീഡിയാട്രിക്), ഐസിയു (കൊറോണറി), ഇൻഫെർട്ടിലിറ്റി ഡിപ്പാർട്ട്‌മെന്റ്, മെറ്റേണിറ്റി, മെഡിക്കൽ കെയർ, മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് (വനിത, പുരുഷൻമാർ, പീഡിയാട്രിക്), എൻഐസിയു, നഴ്‌സിങ് സൂപ്പർവൈസർ, നഴ്‌സിങ് ട്രെയിനർ, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ഓപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ്, ഓപ്പറേഷൻ റൂം, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് സർജറി, പോസ്റ്റ് ഒറ്റി ഡിപ്പാർട്ട്‌മെന്റ്, പ്രീ.നാറ്റൽ യൂനിറ്റ്, ക്വാളിറ്റി കൺട്രോൾ നഴ്‌സ്, റീനൽ ഡയാലിസിസ്, സർജറി ഡിപ്പാർട്ട്‌മെന്റ് (പൂരുഷൻ/വനിത) എന്നി വിഭാഗങ്ങളിലാണ് നിയമനം.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം മേയ് 20 മുതൽ 24 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, ഫുൾ സൈസ് ഫോട്ടോ (വെളുത്തപശ്ചാത്തലം), ആധാറിന്റെ പകർപ്പ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ മേയ് 16ന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾ 1800-425-3939 (ടോൾ ഫ്രീ)-ൽ ലഭിക്കും.
RELATED STORIES
റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല്‍ ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്‍ജന്റീന; മെസ്സിക്ക് ഗോള്‍
24 March 2023 4:41 AM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; റെക്കോഡ്; മാര്‍ട്ടിന്‍സിന് കീഴില്‍...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMT