Kerala

പാലാരിവട്ടം മേല്‍പ്പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി

പാലം പൊളിക്കുന്നതിനെതിരേ അഡ്വ. വി കെ റഫീഖ് മുഖാന്തരം പെരുമ്പാവൂര്‍ സ്വദേശി ജാഫര്‍ സമര്‍പ്പിച്ച പൊതുതാല്‍പപര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. പാലാരിവട്ടം പാലം പൊളിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വസ്തുതകള്‍ പഠിക്കാതെയാണെന്നും രാജ്യത്ത് നിലവിലുള്ള പരിശോധനാ നടപടികളൊന്നും നടത്തിയിട്ടില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.

പാലാരിവട്ടം മേല്‍പ്പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. പാലം പൊളിക്കുന്നതിനെതിരേ അഡ്വ. വി കെ റഫീഖ് മുഖാന്തരം പെരുമ്പാവൂര്‍ സ്വദേശി ജാഫര്‍ സമര്‍പ്പിച്ച പൊതുതാല്‍പപര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. പാലാരിവട്ടം പാലം പൊളിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വസ്തുതകള്‍ പഠിക്കാതെയാണെന്നും രാജ്യത്ത് നിലവിലുള്ള പരിശോധനാ നടപടികളൊന്നും നടത്തിയിട്ടില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും നാഷനല്‍ ഹൈവേ അതോറിറ്റിയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പാലത്തിന്റെ ബലപരിശോധന നടത്താതെ പാലം പൊളിക്കുന്നത് തടയണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

2016ല്‍ പണി പൂര്‍ത്തിയായ പാലത്തിന്റെ ലയബിലിറ്റി പീരിയഡ് 2019 നവംബര്‍വരെ ഉണ്ടെന്നും ഇക്കാലയളവില്‍ പാലത്തിന്റെ ഏതുചെലവും കരാറുകാരനില്‍നിന്നും ഈടാക്കണമെന്നും പൊതുഖജനാവില്‍നിന്ന് ചെലവഴിക്കുന്നത് പൊതുതാല്‍പര്യത്തിനെതിരാണെന്നും ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. പാലം പൊളിച്ചുപണിയാന്‍ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it