Kerala

നോർക്ക സ്കോളർഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം

350 മുതൽ 400 മണിക്കൂർ വരെ ഓൺലൈനായാണ് ക്ലാസ് നടത്തുന്നത്. യോഗ്യത. ബിരുദം. അവസാന വർഷ ഫലം കാത്തിരിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

നോർക്ക സ്കോളർഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം
X

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ 75% സ്കോളർഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (ആർപിഎ) ഫുൾസ്റ്റാക്ക് ഡെവലപ്പർ , ഡാറ്റാ സയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് , എസ്റ്റെൻഡഡ് റിയാലിറ്റി എന്നിവയുടെ പ്രവേശനത്തിന് അപേക്ഷിക്കാം. 350 മുതൽ 400 മണിക്കൂർ വരെ ഓൺലൈനായാണ് ക്ലാസ് നടത്തുന്നത്. യോഗ്യത. ബിരുദം. അവസാന വർഷ ഫലം കാത്തിരിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒക്ടോബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും അഡ്മിഷൻ. ഉയർന്ന പ്രായ പരിധി 45 വയസ്സ്.

ഐ.സി.ടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നല്കുന്നത്. വിവിധ കോഴ്സുകൾക്ക് 17,900 മുതൽ 24,300 രൂപ വരെയാണ് ഫീസ്. ഇതിൽ 75% തുക നോർക്ക സ്കോളർഷിപ്പ് അനുവദിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റ്റി.സി.എസ് അയോൺ ഇന്റേൺഷിപ് ലഭിക്കും. ക്ളാസ് ഒക്ടോബർ 27 ന് ആരംഭിക്കും. ഒക്ടോബർ അഞ്ച് വരെ www.ictkerala.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. വിശദവിവരം: 0471-2700811/12/13, 8078102119 എന്നീ നമ്പറുകളിൽ ലഭിക്കും.

Next Story

RELATED STORIES

Share it