Kerala

പാവപ്പെട്ടവർക്ക് ഇത്തവണ ഓണക്കിറ്റില്ല; അധിക ബാധ്യത കാരണമെന്ന് ഭക്ഷ്യമന്ത്രി

ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

പാവപ്പെട്ടവർക്ക് ഇത്തവണ ഓണക്കിറ്റില്ല; അധിക ബാധ്യത കാരണമെന്ന് ഭക്ഷ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വരുന്ന നിർധനർക്ക് ഇക്കുറി സർക്കാർ സൗജന്യ ഓണക്കിറ്റ് നൽകാത്തതിൽ പ്രതിഷേധമുയരുന്നു. പ്രളയത്തിന്‍റെ പശ്ചാത്തലത്തിലും ഓണാഘോഷം ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ച സര്‍ക്കാര്‍ പട്ടിണിപ്പാവങ്ങളെ തഴഞ്ഞെന്നാണ് ആക്ഷേപം.

ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ സർക്കാരിന് അധികചിലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ഇക്കുറി ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രിയുടെ വ്യക്തമാക്കി. വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്സിഡി ഇനങ്ങള്‍ നല്‍കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പ് കിറ്റുകള്‍ നല്‍കുന്നുണ്ട്.

പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സമ്പൂര്‍ണ്ണ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ട്. കോടാനുകോടി രൂപയുടെ ബാധ്യത ഏറ്റെടുത്താണ് സര്‍ക്കാര്‍ ഇതെല്ലാം നിര്‍വ്വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബിപിഎൽ അടക്കം പതിനാറ് ലക്ഷം പേർക്കാണ് ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇത് മഞ്ഞക്കാർഡ് ഉടമകളിലേക്ക് ചുരുങ്ങി. എന്നാല്‍ ഈ ഓണത്തിന് അതും ഇല്ലാതായി. ധനവകുപ്പിന്‍റെ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

Next Story

RELATED STORIES

Share it