പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യങ്ങളില്‍ വിവേചനം പാടില്ല: റോയി അറയ്ക്കല്‍
സ്വന്തം ചെലവുവഹിക്കാന്‍ ശേഷിയില്ലാത്ത പ്രവാസികള്‍ സ്റ്റേഡിയത്തിലും ഓഡിറ്റോറിയങ്ങളിലും നിശ്ചിതദിവസം കഴിയേണ്ടിവരുന്നു.
![പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യങ്ങളില്‍ വിവേചനം പാടില്ല: റോയി അറയ്ക്കല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യങ്ങളില്‍ വിവേചനം പാടില്ല: റോയി അറയ്ക്കല്‍](https://www.thejasnews.com/h-upload/2020/05/08/107253-roy-arakkaaa.jpg)
തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ വിവേചനം പാടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ആവശ്യപ്പെട്ടു. മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 9,000 മുറികളാണ് സ്വന്തം ചെലവില്‍ താമസിക്കാന്‍ സാമ്പത്തിക ശേഷിയുള്ള പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. സ്വന്തം ചെലവുവഹിക്കാന്‍ ശേഷിയില്ലാത്ത പ്രവാസികള്‍ സ്റ്റേഡിയത്തിലും ഓഡിറ്റോറിയങ്ങളിലും നിശ്ചിതദിവസം കഴിയേണ്ടിവരുന്നു.
മടങ്ങിവരുന്ന പ്രവാസികള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപോര്‍ട്ടിലും ഇത് വ്യക്തമാക്കുന്നുണ്ട്. സമ്പന്നനെയും സാമ്പത്തിക ശേഷിയില്ലാത്തവനേയും സര്‍ക്കാര്‍തന്നെ വേര്‍തിരിക്കുകയാണ്. പണം മുടക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസികളോടുള്ള വിവേചനമാണിത്. ഇത്തരം സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ലെന്നും റോയി അറയ്ക്കല്‍ പറഞ്ഞു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT