Kerala

പാലായില്‍ മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു: പി ജെ ജോസഫ്

മാണി സി കാപ്പാന്‍ പാലായില്‍ മല്‍സരിക്കാന്‍ തയ്യാറായാല്‍ യുഡിഎഫിനു വേണ്ടി അദ്ദേഹത്തിന് സീറ്റ് വിട്ടു കൊടുക്കാന്‍ തങ്ങള്‍ തയ്യാണെന്നും പി ജെ ജോസഫ് പറഞ്ഞു.ശരത് പവ്വാറിന്റെ പാര്‍ടിയായി തന്നെയായിരിക്കും മാണി സി കാപ്പന്‍ മല്‍സരിക്കുകയെന്നും പി ജെ ജോസഫ് പറഞ്ഞു.

പാലായില്‍ മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു: പി ജെ ജോസഫ്
X

കൊച്ചി: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പന്‍ എത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മാണി സി കാപ്പാന്‍ പാലായില്‍ മല്‍സരിക്കാന്‍ തയ്യാറായാല്‍ യുഡിഎഫിനു വേണ്ടി അദ്ദേഹത്തിന് സീറ്റ് വിട്ടു കൊടുക്കാന്‍ തങ്ങള്‍ തയ്യാണെന്നും പി ജെ ജോസഫ് പറഞ്ഞു.ശരത് പവ്വാറിന്റെ പാര്‍ടിയായി തന്നെയായിരിക്കും മാണി സി കാപ്പന്‍ മല്‍സരിക്കുക.

ഏറ്റവും അവസാനം മാണി സി കാപ്പാന്‍ തന്നെയായിരിക്കും പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുകയെന്നാണ് തന്റെ നിഗമനമെന്നും പി ജെ ജോസഫ് പറഞ്ഞു.അവസാന നിമിഷം അട്ടിമറി ഉണ്ടായ തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ യുഡിഎഫ് തിരിച്ചു പിടിക്കും.യുഡിഎഫിലെ പ്രശ്‌നങ്ങളല്ല മറിച്ച് കൗണ്‍സിലറുടെ കാലുമാറ്റമാണ് അവിടെ ഭരണം നഷ്ടമാകാന്‍ കാരണമായതെന്നും പി ജെ ജോസഫ് പറഞ്ഞു.ഈ കൗണ്‍സിലര്‍ക്കെതിരെ കൂറുമാറ്റ നിയമ പ്രകാരമുള്ള നടപടി സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഭരണം തിരികെ പിടിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it