Kerala

നിപ: തൃശ്ശൂരും വയനാടും ഇടുക്കിയിലും ജാഗ്രതാ നിര്‍ദേശം

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലും ഐസോലഷന്‍ വാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ: തൃശ്ശൂരും വയനാടും ഇടുക്കിയിലും ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: കൊച്ചിയില്‍ നിപ ബാധ സംശയിക്കുന്നെന്ന വാര്‍ത്തയുടെ പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും ഐസോലേഷന്‍ വാര്‍ഡ് സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിപ ബാധയുള്ളതായി സംശയിക്കുന്ന പറവൂര്‍ സ്വദേശിയായ യുവാവ് നാല് ദിവസം തൃശൂരില്‍ തങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്.

എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്നൊരുക്കങ്ങള്‍ എന്ന രീതിയിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വയനാട് ജില്ലയിലും നിപ ജാഗ്രതാ നല്‍കിയിട്ടുണ്ട്. പനി ബാധിച്ച് എത്തുന്ന എല്ലാവരേയും നിരീക്ഷിക്കണമെന്ന് മുഴുവന്‍ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി.ജില്ലാ കലക്ടര്‍ ഉടന്‍ തന്നെ യോഗം വിളിക്കും. നിപ ബാധയെന്ന് സംശയിക്കുന്ന പറവൂര്‍ സ്വദേശിയായ യുവാവ് ഇടുക്കി തൊടുപുഴയിലാണ് പഠിക്കുന്നത്. ഇടുക്കി ജില്ലയിലും ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

വിദഗ്ധ സംഘം കൊച്ചിയില്‍; കോഴിക്കോട് ഐസോലഷന്‍ വാര്‍ഡ്

തിരുവനന്തപുരം: കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം. നിപ നോഡല്‍ ഓഫീസര്‍മാരായിരുന്ന ഡോ.ചാന്ദ്‌നി, ഡോ.ഷീല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. നിപ കാലത്ത് സേവനമനുഷ്ഠിച്ച സ്റ്റാഫ് നഴ്‌സുമാരും സംഘത്തിലുണ്ട്. ഡിഎംഎയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് നിര്‍ദ്ദേശമെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

അതേസമയം, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലും ഐസോലഷന്‍ വാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it