Kerala

സ്വര്‍ണക്കടത്ത് സംഘത്തിന് മാവോവാദി ബന്ധമെന്ന് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഹംസത് അബ്ദ്ദു സലാമിന്റെ അടുത്ത സുഹൃത്തായ രാജുവെന്ന് വിളിപ്പേരുള്ള രതീഷിനാണ് മാവോവാദി ബന്ധം.

സ്വര്‍ണക്കടത്ത് സംഘത്തിന് മാവോവാദി ബന്ധമെന്ന് എന്‍ഐഎ
X

കൊച്ചി: സ്വര്‍ണക്കടത്ത് സംഘത്തിന് മാവോവാദി ബന്ധമുണ്ടെന്ന ആരോപണവുമായി എന്‍ഐഎ. യുഎഇയിലേക്ക് കടന്ന രതീഷ് മാവോവാദിയാണെന്നാണ് എന്‍ഐഎയുടെ പുതിയ കണ്ടെത്തല്‍. ഇയാളിപ്പോള്‍ സൗദി അറേബ്യയിലാണെന്നാണ് സൂചന.

രാജുവെന്ന പേരിലാണ് രതീഷ് അറിയപ്പെട്ടിരുന്നതെന്നാണ് എന്‍ഐഎ പറയുന്നത്. യുഎഇ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ മലയാളി ഹവാല കള്ളപ്പണ ഇടപാടുകാരുടെ വിവരങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഹംസത് അബ്ദ്ദു സലാമിന്റെ അടുത്ത സുഹൃത്തായ രാജുവെന്ന് വിളിപ്പേരുള്ള രതീഷിനാണ് മാവോവാദി ബന്ധം. നിരവധി മാവോവാദി സംഘടനകളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

സ്വർണക്കടത്ത് ഏറ്റെടുത്തതിന് പിന്നാലെ ''ഇസ്ലാമിക തീവ്രവാദ'' സംഘടനകളുമായി ബന്ധമുള്ളവരാണ് സ്വർണക്കടത്തിന് പിന്നിലെന്നായിരുന്നു എൻഐഎ പറഞ്ഞിരുന്നത്. കോടതിയിൽ തെളിവുകൾ ഹാജരാക്കാൻ എൻഐഎക്ക് സാധിക്കാത്തതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്ന വേളയിൽ കോടതിയിൽ നിന്ന് രൂക്ഷവിമർശനമാണ് നേരിടേണ്ടി വന്നത്.

Next Story

RELATED STORIES

Share it