Kerala

ദേശീയപാതാ വികസനം: അടിപ്പാതയുടെ നിര്‍മാണത്തിന് മണ്ണുപരിശോധന തുടങ്ങി

പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന. ബാലരാമപുരം കവലയില്‍നിന്ന് വിഴിഞ്ഞം, കാട്ടാക്കട റോഡുകളിലേക്ക് 50 മീറ്റര്‍ വീതം മാറിയാണ് അടിപ്പാത തുടങ്ങുന്നത്.

ദേശീയപാതാ വികസനം: അടിപ്പാതയുടെ നിര്‍മാണത്തിന് മണ്ണുപരിശോധന തുടങ്ങി
X

തിരുവനന്തപുരം: കരമന- കളിയിക്കാവിള ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാട്ടാക്കട, വിഴിഞ്ഞം റോഡുകളെ ബന്ധിപ്പിച്ച് ബാലരാമപുരം കവലയില്‍ അടിപ്പാത നിര്‍മിക്കുന്നതിനുവേണ്ടിയുള്ള മണ്ണുപരിശോധന തുടങ്ങി. പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന. ബാലരാമപുരം കവലയില്‍നിന്ന് വിഴിഞ്ഞം, കാട്ടാക്കട റോഡുകളിലേക്ക് 50 മീറ്റര്‍ വീതം മാറിയാണ് അടിപ്പാത തുടങ്ങുന്നത്.

അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബാലരാമപുരത്തെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. അടിപ്പാത വരുന്നതോടെ കവലയില്‍നിന്ന് ഇരു വശങ്ങളിലേക്കും രണ്ട് ഉപറോഡുകളും നിര്‍മിക്കും. ഭൂമി തുരക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ ബാലരാമപുരം പോലിസ് സ്റ്റേഷനു മുന്നില്‍ നടന്നുകൊണ്ടിരിക്കുന്നത്. 30 മീറ്ററാണ് താഴ്ത്തിയത്. മണ്ണ് പര്യവേഷണത്തിലൂടെ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും അടിപ്പാത രൂപകല്പന ചെയ്യുക.

വിഴിഞ്ഞം റോഡിലെ കുഴിച്ചാണി മുതല്‍ കാട്ടാക്കട റോഡിലെ തേമ്പാമുട്ടം റെയില്‍വേ പാലം വരെ റോഡ് വീതി കൂട്ടി വികസിപ്പിക്കേണ്ടിവരുമെന്നാണ് നിലവിലെ തീരുമാനം. അടിപ്പാത നിര്‍മാണത്തിനുവേണ്ടി മണ്ണുപരിശോധന ആരംഭിച്ചെങ്കിലും ബാലരാമപുരം പോലിസ് സ്റ്റേഷന്‍ മാറുന്നതിനുള്ള നടപടികള്‍ വൈകുകയാണ്.

Next Story

RELATED STORIES

Share it