നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ കടത്ത്: പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥനും യാത്രക്കാരനും റിമാന്റില്‍
മൂന്നു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്നലെയാണ് സുനില്‍ ഫ്രാന്‍സിസും അദിനാനും പിടിയിലായത്.എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അദിനാന്‍ ശുചിമുറിയില്‍ വെച്ചാണ് സ്വര്‍ണം സുനില്‍ ഫ്രാന്‍സിസിന് കൈമാറിയത്. ഇതിനിടയില്‍ പുറത്ത് കാത്ത് നിന്ന ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ കസ്റ്റംസ്് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.കസ്റ്റംസ് ഹവില്‍ ദാര്‍ സുനില്‍ ഫ്രാന്‍സിസ്, യാത്രക്കാരനായ മൂവാറ്റുപുഴ സ്വദേശി അദിനാന്‍ എന്നിവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കേസുകള്‍ കൈകാര്യ ചെയ്യുന്ന എറണാകുളത്തെ കോടതി 14 ദിവസത്തേയക്ക് റിമാന്റു ചെയ്തത്.തുടര്‍ന്ന് ഇരുവരെയും കാക്കനാട് ജില്ലാ ജെയിലിലേക്ക് മാറ്റി. മൂന്നു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്നലെയാണ് സുനില്‍ ഫ്രാന്‍സിസും അദിനാനും പിടിയിലായത്.എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അദിനാന്‍ ശുചിമുറിയില്‍ വെച്ചാണ് സ്വര്‍ണം സുനില്‍ ഫ്രാന്‍സിസിന് കൈമാറിയത്. ഇതിനിടയില്‍ പുറത്ത് കാത്ത് നിന്ന ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി സുനില്‍ ഫ്രാന്‍സിസ് കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു.ഇന്നലെ സുനില്‍ ഫ്രാന്‍സിസ് അവധിയിലായിരുന്നുവെങ്കിലും ബന്ധുവിനെ കാണാനെന്നു പറഞ്ഞാണ് വിമാനത്താവളത്തില്‍ എത്തിയതത്രെ.വിമാനത്താവളത്തിലെയും വിമാനത്തിലെയും ശുചിമുറികളില്‍ നിന്നായി കഴിഞ്ഞ ഒരാഴ്ചയക്കുളളില്‍ ഏകദേശം ആറര കിലോയിധികം സ്വര്‍ണം കണ്ടെത്തിയിരുന്നു. വിമാനത്തില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നവര്‍ ആര്‍ക്കു നല്‍കാനാണോ ഉദ്ദേശിക്കുന്നത് അവരെ ലക്ഷ്യം വെച്ചാണ് ഇത്തരത്തില്‍ സ്വര്‍ണം ശുചിമുറികളില്‍ വെച്ചിരുന്നതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു ഇതിനിടയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെ സ്വര്‍ണകടത്തിന് പിടിയിലാകുന്നത്.
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT