നെടുമ്പാശേരിയില് വീണ്ടും സ്വര്ണവേട്ട; അനധികൃതമായി കടത്താന് ശ്രമിച്ച മൂന്നു കിലോ സ്വര്ണം പിടികൂടി
ദുബായില് നിന്നെത്തിയ മൂന്നു യാത്രക്കാരെയും കസ്റ്റഡയില് എടുത്തു.പിടിച്ചെടുത്ത സ്വര്ണത്തിന് ഇന്ത്യന് വിപണിയില് 1.59 കോടി രൂപ വില വരും. ശരീരത്തില് ഒളിപ്പിച്ചാണ് മൂന്ന് യാത്രക്കാരും സ്വര്ണ്ണം കടത്തുവാന് ശ്രമിച്ചത്

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി അനധികൃതമായി കടത്തുവാന് ശ്രമിച്ച മൂന്ന് കിലോ സ്വര്ണ്ണ എയര് കസ്റ്റംസ് ഇന്റലിജെന്റസ് വിഭാഗം പിടികൂടി.ദുബായില് നിന്നെത്തിയ മൂന്നു യാത്രക്കാരെയും കസ്റ്റഡയില് എടുത്തു.പിടിച്ചെടുത്ത സ്വര്ണത്തിന് ഇന്ത്യന് വിപണിയില് 1.59 കോടി രൂപ വില വരും. മൂന്ന് യാത്രക്കാരില് നിന്നാണ് അനധികൃതമായി കടത്തുവാന് ശ്രമിച്ച സ്വര്ണ്ണം എയര് കസ്റ്റംസ് പിടികൂടിയത് . ശരീരത്തില് ഒളിപ്പിച്ചാണ് മൂന്ന് യാത്രക്കാരും സ്വര്ണ്ണം അനധികൃതമായി കടത്തുവാന് ശ്രമിച്ചത്.എയര് ഏഷ്യ എയര്ലൈന്സ് , എയര് അറ്യേബ്യ എയര്ലൈന്സ്, എമറെറ്റ്സ് എയര്ലൈന്സ് എന്നീ വിമാനങ്ങളില് ആണ് പിടിയിലായ മൂന്ന് യാത്രക്കാരും ദുബായില് നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില് എത്തിയത് .
ഇവരെ സംബന്ധിച്ച് കൂടുതല് തെളിവെടുപ്പ് നടത്തേണ്ടതിനാല് യാത്രാക്കാരുടെ കൂടുതല് വിശദാംശങ്ങള് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല ഒക്ടോബര് 26 മുതലുള്ള നാല് ദിവസങ്ങളിലായി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന് ശ്രമിച്ച 12.5 കിലോഗ്രാം സ്വര്ണ്ണമാണ് കസ്റ്റംസ് എയര് ഇന്റലിജന്സ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്സ് വിഭാഗവും ചേര്ന്ന് നടത്തിയ പരിശോധനയില് പിടികൂടിയിരിക്കുന്നത്.ഇത്രയും സ്വര്ണ്ണത്തിന് ഇന്ത്യന് വിപണയില് 6.56 കോടി രൂപ വില വരും . ഗള്ഫ് മേഖലയില് നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി കേരളത്തില് എത്തിയ 15 യാത്രക്കാരില് നിന്നായിട്ടാണ് അനധികൃതമായി കടത്തുവാന് ശ്രമിച്ച സ്വര്ണ്ണം പിടികൂടിയിട്ടുള്ളത് .
RELATED STORIES
നാലു ജില്ലകളില് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMTഹാര്ദിക് പട്ടേല് പാര്ട്ടി വിട്ടു;ഗുജറാത്തില് കോണ്ഗ്രസിന്...
18 May 2022 6:19 AM GMTശിക്ഷിക്കപ്പെട്ട് മുപ്പതു വര്ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്
18 May 2022 5:38 AM GMTഇന്ത്യയില് നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMT