സംസ്ഥാനത്തെ ദേശീയപാത വികസനം ബിജെപി സർക്കാർ അട്ടിമറിച്ചു: മന്ത്രി സുധാകരൻ
നേരത്തെ നിശ്ചയിച്ചതു പ്രകാരം 2017ല്‍ തുടങ്ങിയിരുന്നുവെങ്കില്‍ 2020ല്‍ പൂര്‍ത്തിയാവുമായിരുന്നു. എന്നാൽ നാലുവരി പാതയുടെ നിര്‍മ്മാണം തുടങ്ങുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ് ഉള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു.

ആലപ്പുഴ: സംസ്ഥാനത്ത് ദേശീയപാത വികസനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയാക്കാനുള്ള നീക്കത്തെ ബിജെപി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.
നേരത്തെ നിശ്ചയിച്ചതു പ്രകാരം 2017ല്‍ തുടങ്ങിയിരുന്നുവെങ്കില്‍ 2020ല്‍ പൂര്‍ത്തിയാവുമായിരുന്നു. എന്നാൽ നാലുവരി പാതയുടെ നിര്‍മ്മാണം തുടങ്ങുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ് ഉള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു.
കാസര്‍കോഡ് തലപ്പാടിയില്‍ നിന്ന് ചെര്‍ക്കള വരെയുള്ള ആദ്യഘട്ട നിര്‍മ്മാണത്തിന് സംസ്ഥാനം ചെയ്യേണ്ടതെല്ലാം ഒന്നരവര്‍ഷം മുമ്പ് തന്നെ ചെയ്‌തിരുന്നു. എന്നാല്‍, ടെണ്ടര്‍ നടപടിയിലേക്ക് കേന്ദ്രം പോയില്ല. ഇടത് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയാല്‍ അതിന്റെ ഗുണം സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന് കിട്ടുമെന്നും അതിനാലാണ് ബിജെപി സര്‍ക്കാര്‍ ഇത് ചെയ്തതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
നാലുവരി റോഡിന്റെ നിര്‍മ്മാണം തുടങ്ങുവാന്‍ സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു. കീഴാറ്റൂരിലേതടക്കമുള്ള എല്ലാ പ്രശ്‌നവും പരിഹരിച്ചു. ഇനി അടുത്ത സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT