Kerala

നീറ്റ്: സംസ്ഥാനത്ത് പരീക്ഷയെഴുതിയത് ഒരുലക്ഷത്തിനടുത്ത് വിദ്യാര്‍ഥികള്‍

ആകെ 96,535 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംസ്ഥാനത്ത് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, അങ്കമാലി, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍.

നീറ്റ്: സംസ്ഥാനത്ത് പരീക്ഷയെഴുതിയത് ഒരുലക്ഷത്തിനടുത്ത് വിദ്യാര്‍ഥികള്‍
X

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ്, അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യുജി) പരീക്ഷയില്‍ സംസ്ഥാനത്ത് ഇക്കുറി പരീക്ഷയെഴുതിയത് ഒരുലക്ഷത്തിനടുത്ത് വിദ്യാര്‍ഥികള്‍. ആകെ 96,535 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംസ്ഥാനത്ത് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, അങ്കമാലി, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍. പാലക്കാട്ടും ആലപ്പുഴയിലും രണ്ട് പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ടായിരുന്നു.

രാജ്യത്താകമാനം 15.19 ലക്ഷം വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. ദേശീയതലത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ടുലക്ഷം അപേക്ഷകര്‍ കൂടുതലുണ്ട്. രാജ്യത്തെ 154 നഗരങ്ങളിലെ കേന്ദ്രങ്ങളില്‍ പരീക്ഷാസെന്ററുകള്‍ ഒരുക്കി. ഡ്രെസ് കോഡ് നിലവിലുള്ളതിനാല്‍ ഗേറ്റില്‍തന്നെ പ്രത്യേക പരിശോധന നടത്തിയായിരുന്നു വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12നാണ് കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, രക്ഷിതാക്കളെ ചില പരീക്ഷാകേന്ദ്രങ്ങളുടെ വളപ്പില്‍പോലും പ്രവേശിപ്പിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. പരീക്ഷ പൊതുവെ എളുപ്പമായിരുന്നുവെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നത്. ജൂണ്‍ അഞ്ചിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

Next Story

RELATED STORIES

Share it