Kerala

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് അപലപനീയം: വ്യക്തിനിയമ സംരക്ഷണസമിതി

അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ച് വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നതിന് പുതിയ ചുവടുവെപ്പുകള്‍ നടത്തുമ്പോള്‍ ഹിന്ദുത്വ ഭീകരവാദികളെ സ്വാധീനിക്കുന്നതിന് ഇസ്‌ലാമിക വിരോധത്തെ ആയുധമാക്കുകയാണ്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് അപലപനീയം: വ്യക്തിനിയമ സംരക്ഷണസമിതി
X

കൊല്ലം: ജീര്‍ണിത മാര്‍ക്‌സിസം ഉപേക്ഷിച്ച് നവമാര്‍ഗങ്ങള്‍ തേടിപ്പോകുന്നവരെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്ന കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് അപലപനീയമാണെന്ന് വ്യക്തിനിയമ സംരക്ഷണസമിതി ചെയര്‍മാന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.

ആശയപരമായി ഇസ്‌ലാമിനോട് അസഹിഷ്ണുത പുലര്‍ത്തുന്ന മാര്‍ക്‌സിസം, കേരളത്തില്‍ വര്‍ഗീയ സ്വഭാവത്തോടെ ഫാഷിസ്റ്റ് ആശയങ്ങളുമായി ഐക്യപ്പെട്ട് ഇസ്‌ലാമിനെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് പതിവായി കൊണ്ടിരിക്കുന്നു. സാമ്പത്തിക സമത്വവാദവും വര്‍ഗാധിപത്യവും സൃഷ്ടിക്കുമെന്ന് അധസ്ഥിത വര്‍ഗത്തെ വ്യാമോഹിപ്പിച്ച് കടന്നുവന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ച് വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നതിന് പുതിയ ചുവടുവെപ്പുകള്‍ നടത്തുമ്പോള്‍ ഹിന്ദുത്വ ഭീകരവാദികളെ സ്വാധീനിക്കുന്നതിന് ഇസ്‌ലാമിക വിരോധത്തെ ആയുധമാക്കുകയാണ്.

ന്യൂനപക്ഷ സമുദായങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മറ്റ് സമൂഹങ്ങളൊടൊപ്പം വളര്‍ന്നുവരുമ്പോള്‍ അതിനെതിരെ തീവ്രവാദാരോപണം ഉന്നയിച്ച അനുഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ കേരള കീഴാള രാഷ്ട്രീയ നേതൃത്വത്തിനെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും കള്ളക്കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്ത കുറ്റകൃത്യങ്ങളുടെ പൈതൃകവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ സര്‍ക്കാരിനുമുള്ളതാണ്. ഇസ്‌ലാമിക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നിലപാടില്‍ നിന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it