Sub Lead

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ:  സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും
X

തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയില്‍ സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും. കൊടിമരത്തിന്റെ നിര്‍മാണം നടത്തിയ അനന്തന്‍ ആചാരിയില്‍ നിന്ന് മൊഴിയെടുത്തു. സുതാര്യമായാണ് നടപടികള്‍ സ്വീകരിച്ചതെന്ന് പി പി അനന്തന്‍ ആചാരിമൊഴി നല്‍കി. ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി.

അതേസമയം കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണ കൊടിമരം പുനര്‍നിര്‍മാണത്തില്‍ ഉള്ള അന്വേഷണ പുരോഗതി വിജിലന്‍സും കോടതിയെ അറിയിക്കും. സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനായി ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ നാഷണല്‍ മെട്രോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വന്നാല്‍ മാത്രമേ ശാസ്ത്രീയതെളിവുകള്‍ അടിസ്ഥാനപ്പെടുത്തി എസ്‌ഐടിക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ ശേഖരണത്തില്‍ ആചാരലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തന്ത്രി ഹൈക്കോടതിയില്‍ കത്ത് സമര്‍പ്പിച്ചിട്ടുണ്ട് . ഈ വിഷയങ്ങളെല്ലാം ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും.

Next Story

RELATED STORIES

Share it