യുവാവിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

ബാറില്‍വെച്ച് കസേര മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായാണ് റോഡില്‍ വെച്ച് യുവാവിന് കുത്തേറ്റത്. പട്ടിക്കാട് സ്വദേശി കല്ലുവെട്ടി ഇസഹാഖ്(37) ആണ് കുത്തേറ്റ് മരിച്ചത്.

യുവാവിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചസംഭവത്തില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റുചെയ്തു. ചെരക്കാപ്പറമ്പ് പെരുമ്പന്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫിനെ(36) യാണ് അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ്(27) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ബാറില്‍വെച്ച് കസേര മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായാണ് റോഡില്‍ വെച്ച് യുവാവിന് കുത്തേറ്റത്. പട്ടിക്കാട് സ്വദേശി കല്ലുവെട്ടി ഇസഹാഖ്(37) ആണ് കുത്തേറ്റ് മരിച്ചത്. കുത്തേറ്റ പട്ടിക്കാട് ചേരിയത്ത് ജസീം(27) അപകടനില തരണം ചെയ്തുവരുന്നു. ഇയാളുടെ മൊഴി രേഖപ്പെടുത്തി. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES

Share it
Top