Kerala

മൂന്നാറിലെ ഭൂമി കൈയേറ്റം: സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മുന്നാറില്‍ സര്‍ക്കാര്‍ കയ്യേറ്റം പ്രോല്‍സാഹിപ്പിക്കുകയാണന്നുചുണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതിസമര്‍പ്പിച്ച കോടതിയലക്ഷ്യഹരജിയിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സര്‍ക്കാര്‍ കൈയ്യേറ്റങ്ങളെ എതിര്‍ക്കുകയും മറുവശത്ത് നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുകയുമാണോയെന്ന് കോടതി ആരാഞ്ഞു.കൈയ്യേറ്റ ഭുമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നു കോടതി വ്യക്തമാക്കി

മൂന്നാറിലെ ഭൂമി കൈയേറ്റം: സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
X

കൊച്ചി: മുന്നാറിലെ ഭൂമി കയ്യേറ്റക്കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം .പുറമ്പോക്ക് ഭുമി പതിച്ചുനല്‍കുന്നത് പൊതുതാല്‍പര്യം കണക്കിലെടുത്തു വേണമെന്ന് കോടതി ചുണ്ടിക്കാട്ടി.അല്ലങ്കില്‍ അത് പൊതുജനങ്ങളളോടുള്ള വഞ്ചനയാവുമെന്നും കോടതി അഭിപ്രായപ്പെട്ടു. മുന്നാറില്‍ സര്‍ക്കാര്‍ കയ്യേറ്റം പ്രോല്‍സാഹിപ്പിക്കുകയാണന്നുചുണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതിസമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജിയിലാണ്‌കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സര്‍ക്കാര്‍ കയ്യേറ്റം പ്രോല്‍സാഹിപ്പിക്കുകയാണന്നും അനധികൃത നിര്‍മാണങ്ങള്‍ക്ക് എന്‍ ഒ സി നല്‍കുകയാണന്നുമാണ് ആരോപണം .സര്‍ക്കാര്‍ കൈയ്യേറ്റങ്ങളെ എതിര്‍ക്കുകയും മറുവശത്ത് നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുകയുമാണോയെന്ന് കോടതി ആരാഞ്ഞു.കൈയ്യേറ്റ ഭുമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നു കോടതി വ്യക്തമാക്കി.എന്‍ഒസി നല്‍കിയതില്‍തെറ്റില്ലന്ന് സര്‍ക്കാര്‍ നിലപാടെടുത്തു .പ്രാഥമിക സൗകര്യങ്ങളായകുടിവെള്ളവും വൈദ്യുതിയും നിഷേധിക്കാനാവില്ലന്നും സര്‍ക്കാര്‍വ്യക്തമാക്കി .നിഷേധിച്ചാല്‍ അത് സുപ്രീം കോടതി വിധിയുടെ ലംഘനമാവുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു .

Next Story

RELATED STORIES

Share it