Kerala

മോട്ടോര്‍ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ ജിയാറുള്‍ മണ്ഡല്‍ (30) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്

മോട്ടോര്‍ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
X

കൊച്ചി: മോട്ടോര്‍ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ ജിയാറുള്‍ മണ്ഡല്‍ (30) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. വെങ്ങോല സ്വദേശിയായ വീട്ടുടമസ്ഥന്റെ കാര്‍പോര്‍ച്ചിനു സമീപം സ്ഥാപിച്ചിരുന്ന പതിനയ്യായിരം രൂപ വിലയുള്ള മോട്ടോര്‍ ആണ് ഇയാള്‍ മോഷണം ചെയ്ത് കൊണ്ടുപോയത്. പെരുമ്പാവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സി ബി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it