Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി

11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി
X

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തി. കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തില്‍ എത്തിയ മോദി കൊച്ചിയിലെ ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, സുരേഷ് ഗോപി എംപി എന്നിവര്‍ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബഹ്‌റ, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള എന്നിവരടക്കം മുപ്പതോളം പേര്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പുലര്‍ച്ചെ അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിനായി ഗുരുവായൂരിലേക്ക് പോകും. 9.45ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ഇറങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം ശ്രീവല്‍സം ഗസ്റ്റ് ഹൗസിലേക്ക് പോകും. 10 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിറങ്ങും. രാവിലെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും.

11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.

Next Story

RELATED STORIES

Share it