Kerala

പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല ഇതിലപ്പുറം പറയും: എംഎം മണി

ചെന്നിത്തലയും കൂട്ടരും ബിജെപിക്കൊപ്പം ലീഗ്, ജമാ അത്തെ കക്ഷികളെയൊക്കെ കൂട്ടി കലാപത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി പണി പറ്റിച്ചത്

പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല ഇതിലപ്പുറം പറയും: എംഎം മണി
X

തിരുവനന്തപുരം: രാഹുല്‍ഗാന്ധി ആയാലും സത്യം പറയാനാണെങ്കില്‍ കേരളത്തില്‍ വരണ്ട എന്നാണ് ചെന്നിത്തലയുടെ നിലപാടെന്ന് മന്ത്രി എംഎം മണി. പുറത്ത് ഇത്തിരി ഖദറെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല ഇതിലപ്പുറം പറയുമെന്നും എംഎം മണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്നും അതിനൊക്കെ ഇവിടെ ആളുണ്ടെന്നും പ്രതിപക്ഷ നേതാവ് രാവിലെ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു എംഎം മണി.

കേരളത്തില്‍ വന്ന രാഹുല്‍ ഗാന്ധി കണ്ടത് കണ്ടതുപോലെ പറഞ്ഞു. കേരളത്തിലെ കൊവിഡ് പ്രതിരോധം മാതൃകാപരമാണെന്ന്. ഇവിടെ ചെന്നിത്തലയും കൂട്ടരും ബിജെപിക്കൊപ്പം ലീഗ്, ജമാ അത്തെ കക്ഷികളെയൊക്കെ കൂട്ടി കലാപത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി പണി പറ്റിച്ചതെന്നും എംഎം മണി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അതുകൊണ്ടരിശം തീരാഞ്ഞിട്ട് ......

ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവന കണ്ടാൽ പിന്നെന്താണ് പറയുക. ശ്രീമാൻ രാഹുൽഗാന്ധി ആയാലും സത്യം പറയാനാണെങ്കിൽ കേരളത്തിൽ വരണ്ട എന്നാണ് ചെന്നിത്തലജിയുടെ ആവശ്യം. പുറത്ത് ഇത്തിരി ഖദറൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ നിറയെ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയും. ഉണ്ടായ സംഗതി നിസ്സാരമാണ്. കേരളത്തിൽ വന്ന രാഹുൽ ഗാന്ധി കണ്ടത് കണ്ടതുപോലെ പറഞ്ഞു: കേരളത്തിലെ കോവിഡ് പ്രതിരോധം മാതൃകാപരമാണെന്ന്.

ഇവിടെ ചെന്നിത്തലയും കൂട്ടരും ബിജെപിക്കൊപ്പം ലീഗ്, ജമാ അത്തെ കക്ഷികളെയൊക്കെ കൂട്ടി കലാപത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി പണി പറ്റിച്ചത്.

എന്തായാലും ചെന്നിത്തല ചൂടിലാണ്. അരിശം തീരാതെ ബഹളം വയ്ക്കുന്നുമുണ്ട്. പ്രതിപക്ഷനേതാവ് എന്ന സ്ഥാനമെങ്കിലും നിലനിർത്തിപ്പോകാൻ പെടേണ്ട പാട് രാഹുൽഗാന്ധിക്ക് അറിയില്ലല്ലോ !

Next Story

RELATED STORIES

Share it