Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം:ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

പാലക്കാട് നെല്ലിയാമ്പതി പുല്ലുകാട് കോളനിയില്‍ മണികണ്ഠന്‍ (38) ആണ് കാലടി പോലീസിന്റെ പിടിയിലായത്. 2012 ല്‍ ആണ് സംഭവം. കോടതി നടപടികള്‍ക്കിടയില്‍ ഒളിവില്‍ പോവുകയായിരുന്നു ഇയാള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം:ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
X

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. പാലക്കാട് നെല്ലിയാമ്പതി പുല്ലുകാട് കോളനിയില്‍ മണികണ്ഠന്‍ (38) ആണ് കാലടി പോലീസിന്റെ പിടിയിലായത്. 2012 ല്‍ ആണ് സംഭവം. കോടതി നടപടികള്‍ക്കിടയില്‍ ഒളിവില്‍ പോവുകയായിരുന്നു ഇയാള്‍.

എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് എച്ച് ഒ ബി. സന്തോഷ്, എസ്‌ഐ പ്രശാന്ത് പി നായര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ എന്‍ പി അനില്‍കുമാര്‍, ഷൈജു, പ്രിന്‍സ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it