- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൊഴില്‍ സംരംഭക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാക്കി തദ്ദേശസ്ഥാപനങ്ങളെ ഉയര്‍ത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശരിയായ ദിശയിലാണ് കേരളം മുന്നോട്ടു പോകുന്നത്
ആലപ്പുഴ:വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ സംരംഭക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാക്കി തദ്ദേശസ്ഥാപനങ്ങളെ ഉയര്‍ത്തുന്നതിന് തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഇഎംഎസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശരിയായ ദിശയിലാണ് കേരളം മുന്നോട്ടു പോകുന്നത്.പാവപ്പെട്ട ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നിലവിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വീടില്ലാത്തവര്‍ക്ക് വീട് ഉറപ്പാക്കുന്നതിനുള്ള നടപടകള്‍ സമയബന്ധിതമായി പുരോഗമിക്കുകയാണ്. വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യങ്ങള്‍, മനുഷ്യ വിഭവശേഷി എന്നിവയിലെല്ലാം എറെ മുന്നേറാന്‍ നമ്മുടെ സംസ്ഥാനത്തിനായി.ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 201920, 2021 വാര്‍ഷിക പദ്ധതിയില്‍ നിന്നും 1.5 കോടി രൂപ ചെലവിട്ടാണ് ഓഡിറ്റോറിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
RELATED STORIES
'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMTവിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMTശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം;...
15 Dec 2024 12:55 AM GMT