പൊതു വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റം : മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്
ഇരിങ്ങാലക്കുട നഗരസഭയില്‍ മാടായിക്കോണം പി കെ ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ ഗവ. യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂര്‍: പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗണ്യമായ മുന്നേറ്റം കൈവരിക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയില്‍ മാടായിക്കോണം പി കെ ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ ഗവ. യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ഇടപെടല്‍ പൊതുവിദ്യാലയങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
2017-18 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ സ്കൂള്‍ കെട്ടിടം പൊളിച്ചുനീക്കിയാണ് ഒരു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇരുനിലകളിലായി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ എട്ട് ക്ലാസ്സ് മുറികളും, ഒരു ഓഫീസ് മുറിയും, ഒരു ഹാളും, മൂന്ന് ടോയ്ലറ്റുകളുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനു പുറമെ നേരത്തേ അനുവദിച്ചിരുന്ന 15 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആര്‍ട്ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, സയന്‍സ് പാര്‍ക്ക്, ജൈവവൈവിധ്യ ഉദ്യാനം, സകലകല ടാലന്റ് ലാബ് എന്നിവയും നിര്‍മ്മിച്ചു.
പ്രൊഫ. കെ യു അരുണന് മാസ്റ്റര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ് സുജേഷ് കണ്ണാട്ട് ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബിജു ലാസര്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി.വി.പ്രജീഷ്, അംബിക പള്ളിപ്പുറത്ത്, പി.സി. മുരളീധരന്, രമേഷ് വാര്യര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ പി എ മുഹമ്മദ് സിദ്ദീഖ്, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ. അബ്ദുള്‍ റസാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ് : മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ ഗവ. യു പി സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടന വേളയില്‍ അരുണന് മാസ്റ്റര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു
RELATED STORIES
'യൂറോവിഷനില്നിന്ന് ഇസ്രായേലിനെ ഒഴിവാക്കണം'; സ്വീഡനില്‍ കൂറ്റന്‍ റാലി
10 May 2024 1:01 PM GMTഗുജറാത്തില്‍ ആറ് നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; സംഘര്‍ഷം
9 May 2024 4:31 PM GMTഓര്‍മകള്‍ക്ക് കാലവും പരിധിയുമില്ല|vazhivelicham||THEJAS NEWS
9 May 2024 4:06 PM GMTപുത്തന്‍ ലാപ്ടോപിന് ഓര്‍ഡര്‍ ചെയ്തു; ലഭിച്ചത് പഴയ ലാപ്ടോപ്
9 May 2024 2:27 PM GMTഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കുന്നു|thejasnews
9 May 2024 11:09 AM GMTകാന്‍സര്‍ ഉണ്ടാക്കും; 467 ഭക്ഷ്യോല്പ്പന്നങ്ങളില് മാരകവിഷമെന്ന്...
9 May 2024 10:17 AM GMT