Kerala

സാമ്പത്തിക സംവരണം നടപ്പാക്കാന്‍ നടപടിയെടുക്കും: മന്ത്രി എ കെ ബാലന്‍

സാമ്പത്തിക സംവരണം നടപ്പാക്കാന്‍ നടപടിയെടുക്കും: മന്ത്രി എ കെ ബാലന്‍
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. എത്ര ശതമാനം വരെ സംവരണം വേണമെന്ന് എല്‍ഡിഎഫ് തീരുമാനിക്കും. 10 ശതമാനം വരെ സംവരണം നല്‍കുമെന്നാണ് കേന്ദ്രം പറഞ്ഞിട്ടുള്ളത്. എത്ര ശതമാനം വരെ കൊടുക്കാമെന്നതില്‍ വ്യക്തത വേണം. ക്രിമിലെയര്‍ പരിധി എത്രയാണെന്നതിലും തീരുമാനം വേണം. ഇക്കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത ചട്ടം കൊണ്ടുവരും. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് മാത്രമെ സാമ്പത്തിക സംവരണം നല്‍കൂ. കേരള സര്‍ക്കാര്‍ ഇതിനു ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനായി നിയമം ആവശ്യമില്ലെന്നും നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി മതിയെന്നും മന്ത്രി പറഞ്ഞു.

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നതിനും മുമ്പേ എല്‍ഡിഎഫും സിപിഎമ്മും പ്രഖ്യാപിച്ചതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നത് രാഷ്ട്രീയ കാര്‍ഡാണ്. കെഎഎസില്‍ രണ്ടും മൂന്നും സ്ട്രീമില്‍ സംവരണം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.



Next Story

RELATED STORIES

Share it