മൈനിങ് ലൈസന്‍സിന് ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഖനന ലൈസന്‍സിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങുന്നു. ഒക്ടോബര്‍ മുതലാണ് ഖനനാനുമതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനാവുക. ഇതോടെ ഖനന ലൈസന്‍സിനായി നേരിട്ട് ഓഫിസിലെത്തുന്നത് ഒഴിവാക്കാനാവുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനം ഇതോടെ കൂടുതല്‍ സുതാര്യമാവും. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതുള്‍പ്പടെ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഡയറക്ടറേറ്റിലെയും ജില്ലാ ഓഫിസുകളിലെയും മേധാവിമാരുമായി മന്ത്രി ഓണ്‍ലൈന്‍ അവലോകന യോഗം നടത്തി.
മൈനിങ് ആന്റ് ജിയോളജി വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ പത്തുദിവസത്തില്‍ തീര്‍പ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ പുരോഗതി രണ്ടാഴ്ചയില്‍ ഒരിക്കല്‍ പരിശോധിക്കും. മറ്റു വകുപ്പുകളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീര്‍പ്പാക്കേണ്ട ഫയലുകളില്‍ ആവശ്യമായ ഇടപെടലുകള്‍ വേഗത്തില്‍ നടത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യമുണ്ടെങ്കില്‍ അതുറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു.
പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം സൗഹാര്‍ദപരമായിരിക്കണം. ഗൃഹനിര്‍മാണത്തിന് ചെങ്കല്ല് എടുക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി അനുമതി ആവശ്യമായിവരുന്ന സാഹചര്യങ്ങളില്‍ പരിശോധിച്ച് വേഗത്തില്‍ തീരുമാനമെടുക്കണം. പൊതുമേഖല സ്ഥാപനങ്ങളുടെ ഖനന അനുമതി വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു. യോഗതീരുമാനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ജൂലൈ ഒന്നിന് മുമ്പ് ജില്ലകളില്‍നിന്ന് റിപോര്‍ട്ട് നല്‍കണമെന്ന് മന്ത്രി പറഞ്ഞു. ഡയറക്ടര്‍ ഡോ.എസ് കാര്ത്തികേയന് വകുപ്പിന്റെ നിലവിലെ സ്ഥിതിയും പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിശദീകരിച്ചു.
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT