Kerala

മെഡിക്കല്‍ കോളജുകളില്‍ 116 മെഡിക്കല്‍ പിജി സീറ്റുകള്‍ കൂടി; പിജി ഡിപ്ലോമ സീറ്റുകള്‍ പിജി ഡിഗ്രി സീറ്റുകളാക്കാന്‍ അനുമതി

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 109ഉം സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഏഴും ഉള്‍പ്പടെ സംസ്ഥാനത്ത് ആകെ 116 പിജി ഡിഗ്രി സീറ്റുകളാക്കാനാണ് അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ്- 10, കോട്ടയം- 22, കോഴിക്കോട്- 50 സീറ്റുകള്‍, തിരുവനന്തപുരം- 27 സീറ്റുകള്‍ എന്നിങ്ങനെയാണ് പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് അനുമതി നല്‍കിയത്.

മെഡിക്കല്‍ കോളജുകളില്‍ 116 മെഡിക്കല്‍ പിജി സീറ്റുകള്‍ കൂടി; പിജി ഡിപ്ലോമ സീറ്റുകള്‍ പിജി ഡിഗ്രി സീറ്റുകളാക്കാന്‍ അനുമതി
X

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പിജി ഡിപ്ലോമ സീറ്റുകള്‍ പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 109ഉം സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഏഴും ഉള്‍പ്പടെ സംസ്ഥാനത്ത് ആകെ 116 പിജി ഡിഗ്രി സീറ്റുകളാക്കാനാണ് അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ്- 10, കോട്ടയം- 22, കോഴിക്കോട്- 50 സീറ്റുകള്‍, തിരുവനന്തപുരം- 27 സീറ്റുകള്‍ എന്നിങ്ങനെയാണ് പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് അനുമതി നല്‍കിയത്.

ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പിജി വിദഗ്ധഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ക്കും ശേഷമാണ് സിപ്ലോമ കോഴ്‌സിനെ ഡിഗ്രിയാക്കി മാറ്റിയത്. എംസിഐ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് കൂടി ഇത് പരിഗണിച്ചാണ് തീരുമാനമെടുത്തത്. 2020-21 അധ്യായന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇതോടുകൂടി രണ്ടുവര്‍ഷ പിജി ഡിപ്ലോമ കോഴ്‌സിന് പകരം 3 വര്‍ഷ പിജി ഡിഗ്രി കോഴ്‌സിനുള്ള അനുമതിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പിജി ഡിഗ്രി പഠിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുന്‍വര്‍ഷങ്ങളില്‍ 147 മെഡിക്കല്‍ പിജി ഡിഗ്രി സീറ്റുകളാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധികമായി അനുവദിച്ചത്. ഇതോടുകൂടി 256 മെഡിക്കല്‍ പിജി ഡിഗ്രി സീറ്റുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാവുന്നത്. ഇതോടൊപ്പം ആദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സായ ഡിഎം കാര്‍ഡിയോളജിക്ക് 2 സീറ്റുകളും അനുമതി ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it