Kerala

പൗരത്വ ദേദഗതി നിയമം: മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ മനുഷ്യച്ചങ്ങല

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ തരം തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന പ്രഖ്യാപനത്തോടെ വിദ്യാര്‍ത്ഥികള്‍ മനുഷ്യച്ചങ്ങലയില്‍ പങ്കാളികളായി.

പൗരത്വ ദേദഗതി നിയമം: മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ മനുഷ്യച്ചങ്ങല
X

തിരുവനന്തപുരം: പൗരത്വ ദേദഗതി നിയമത്തിനെതിരേ മെഡിക്കല്‍ കോളജ് കാംപസിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കോളജ് യൂനിയന്റെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലും ഡെന്റല്‍ കോളജിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് പ്രതിഷേധിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ തരം തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന പ്രഖ്യാപനത്തോടെ വിദ്യാര്‍ത്ഥികള്‍ മനുഷ്യച്ചങ്ങലയില്‍ പങ്കാളികളായി. എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് അസ്‌ലം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ ഓഫിസ് മുതല്‍ മെഡിക്കല്‍ കോളജ് അങ്കണം വരെ നീണ്ട ചങ്ങലയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കണ്ണികളായി.

പൗരത്വ ഭേദഗതി ബില്ലിനും കാംപസുകളിലെ പോലിസ് ഭീകരതയ്ക്കുമെതിരെ കോളജ് യൂനിയന്റെ നേതൃത്വത്തില്‍ ഡെന്റല്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു.

Next Story

RELATED STORIES

Share it