Kerala

എംഡിഎംഎ മയക്കുമരുന്നുമായി മുത്തങ്ങയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

ചെറിയ പാക്കറ്റുകളിലാക്കി കാറില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പരിശോധനയില്‍ പിടിക്കപ്പെടുന്നത്.

എംഡിഎംഎ മയക്കുമരുന്നുമായി മുത്തങ്ങയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍
X

കല്‍പറ്റ: നിരോധിത ന്യൂ ജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി മുത്തങ്ങ എസൈസ് ചെക്ക് പോസ്റ്റില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഇന്നലെ വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി പാറോപത്തിയില്‍ റമീസ് (22 ), സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശിതാഴത്തില്‍ വീട്ടില്‍ ഷാനിഫ് എന്നിവര്‍ പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന 6 ഗ്രാം മയക്കുമരുന്ന് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മോളി ,എക്സ്റ്റസി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന എംഡിഎംഎ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി നിലനില്‍ക്കും.

0.5 ഗ്രാമിലധികംകൈവശം വെക്കുന്നത് പോലും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ചെറിയ പാക്കറ്റുകളിലാക്കി കാറില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പരിശോധനയില്‍ പിടിക്കപ്പെടുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി എ ബെന്നിയുടെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍ എം കെ സുനില്‍, പ്രിവന്റീവ് ഓഫിസര്‍ കെ ശശി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി രഘു, അജേഷ് വിജയന്‍ എന്നിവരാണ് പരിശോധന നടത്തിയത്.




Next Story

RELATED STORIES

Share it