മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്; മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ ലഭ്യമാക്കണം
പലിശ നിശ്ചയിച്ചതു സംബന്ധിച്ചോ, കരാര്‍ നിശ്ചയിച്ചതു സംബന്ധിച്ചോ യാതൊരു കാര്യങ്ങളും മന്ത്രിസഭയോ, നിയമസഭയോ അറിഞ്ഞതായി കാണുന്നില്ല.

തിരുവനന്തപുരം: കനേഡിയന്‍ ഫണ്ടിങ് ഏജന്‍സിയായ സിഡിപിക്യുവിന് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ഉയര്‍ന്ന പലിശക്ക് നല്‍കാന്‍ തിരുമാനിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കിഫ്ബി തുടക്കം മുതല്‍ക്കേ മറച്ചുവയ്ക്കാനാണ് ശ്രമിച്ചിരുന്നത്.
ബോണ്ടുകള്‍ വാങ്ങുന്ന ഡിസിപിക്യൂവിന് ലാവ്‌ലിനില്‍ 20 ശതമാനം ഷെയറുണ്ടെന്ന വിവരവും മറച്ചു വയ്ക്കപ്പെട്ടിരുന്നു. പലിശ നിശ്ചയിച്ചതു സംബന്ധിച്ചോ, കരാര്‍ നിശ്ചയിച്ചതു സംബന്ധിച്ചോ യാതൊരു കാര്യങ്ങളും മന്ത്രിസഭയോ, നിയമസഭയോ അറിഞ്ഞതായി കാണുന്നില്ല. ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിന് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
RELATED STORIES
കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMT