Kerala

മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മിച്ച സംഭവം: മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്; നിയമോപദേശം തേടി സര്‍ക്കാര്‍

മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കെ എ ദേവസിക്കെതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ടാണ് ക്രൈബ്രാഞ്ച് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്.2019 ഡിസംബര്‍ ആറിനാണ് സര്‍ക്കാരിന് കത്ത് നല്‍കിയതെങ്കിലും ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി കത്ത് നല്‍കിയിരിക്കുന്നത് ഈ മാസം 20 നാണ്.ഇതില്‍ ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ദേവസിക്കെതിരെ അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക.മരടിലെ ഹോളി ഫെയ്ത് എച്് ടു ഒ,ആല്‍ഫ സെറിന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് സുപ്രിം കോടതി കണ്ടെത്തിയത്.തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം ഈ മാസം 11,12 തിയതികളിലായി ഇവ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു

മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മിച്ച സംഭവം:  മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്; നിയമോപദേശം തേടി സര്‍ക്കാര്‍
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് സുപ്രിം കോടതി കണ്ടെത്തിയ മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ചതിനെതിരെയുള്ള കേസില്‍ മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റിനെതിരെ അന്വേഷണം നടത്താന്‍ അനുമതി ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിയമോപദേശം തേടി. മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കെ എ ദേവസിക്കെതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ടാണ് ക്രൈബ്രാഞ്ച് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്.2019 ഡിസംബര്‍ ആറിനാണ് സര്‍ക്കാരിന് കത്ത് നല്‍കിയതെങ്കിലും ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി കത്ത് നല്‍കിയിരിക്കുന്നത് ഈ മാസം 20 നാണ്.ഇതില്‍ ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ദേവസിക്കെതിരെ അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക.

മരടിലെ ഹോളി ഫെയ്ത് എച്ടു ഒ,ആല്‍ഫ സെറിന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് സുപ്രിം കോടതി കണ്ടെത്തിയത്.തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം ഈ മാസം 11,12 തിയതികളിലായി ഇവ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.ഇത് പൊളിക്കാന്‍ കോടതി ഉത്തരവ് ഇട്ടസമയത്ത് തന്നെ ഫ്‌ളാറ്റുടമകളുടെ പരാതിയില്‍ പനങ്ങാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ്, ആല്‍ഫ സെറിന്‍ നിര്‍മാതാവ് പോള്‍ രാജ്, മരട് പഞ്ചായത്ത് മുന്‍ ജുനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ്, സെക്രട്ടറി മുഹമ്മദ് അഷറഫ്, മുന്‍ മരട് പഞ്ചായത്ത് ക്ലര്‍ക്ക് ജയറാം നായിക് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു റിമാന്റു ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണത്തിന് ഒത്താശ ചെയ്തുവെന്നതിന്റെ പേരിലാണ് മരട് പഞ്ചായത്ത് ഉദ്യോഗസ്ഥരായിരുന്നവരെ അറസ്റ്റു ചെയ്തത്. ഈ സമയത്ത് മരട് പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു കെ എ ദേവസി.അക്കാലയളവിലെ മരട് പഞ്ചായത്ത് മെമ്പര്‍മാരില്‍ ഏതാനും പേരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.തുടര്‍ന്നാണ് ദേവസിക്കെതിരെയും അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചത്.തുടര്‍ന്ന് ഇതിനുള്ള അനുമതി ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരിന് കത്ത് നല്‍കി.അഴിമതി നിരോധന നിയമപ്രകാരം മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്.

Next Story

RELATED STORIES

Share it