Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: 16 ഉടമകള്‍ക്കു കൂടി നഷ്ടപരിഹാരത്തിന് ശുപാര്‍ശ

ഒരാള്‍ക്ക് 25 ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 13 മുതല്‍ 23 ലക്ഷം രൂപവരെയും നല്‍കാനാണ് ശുപാര്‍ശ. ആകെ 2.90 കോടി രൂപയാണ് ഇന്ന് അനുവദിച്ചത്. ഇതോടെ നഷ്ടപരിഹാരത്തിന് ലഭിച്ച 157 അപേക്ഷകള്‍ തീര്‍പ്പാക്കി. ആല്‍ഫ സെറീനിലെ ആറും ഗോള്‍ഡന്‍ കായലോരത്തിലെ രണ്ടും ഹോളിഫെയ്ത്ത് എച്ച്2ഒയിലെ നാലും ജെയിന്‍ കോറല്‍ കേവിലെ നാലും ഉടമകള്‍ക്കാണ് ഇന്ന്‌നഷ്ടപരിഹാരം അനുവദിച്ചത്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: 16 ഉടമകള്‍ക്കു കൂടി നഷ്ടപരിഹാരത്തിന് ശുപാര്‍ശ
X

കൊച്ചി:തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുടമകളില്‍ 16 പേര്‍ക്കുകൂടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഒരാള്‍ക്ക് 25 ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 13 മുതല്‍ 23 ലക്ഷം രൂപവരെയും നല്‍കാനാണ് ശുപാര്‍ശ. ആകെ 2.90 കോടി രൂപയാണ് ഇന്ന് അനുവദിച്ചത്. ഇതോടെ നഷ്ടപരിഹാരത്തിന് ലഭിച്ച 157 അപേക്ഷകള്‍ തീര്‍പ്പാക്കി

. ആല്‍ഫ സെറീനിലെ ആറും ഗോള്‍ഡന്‍ കായലോരത്തിലെ രണ്ടും ഹോളിഫെയ്ത്ത് എച്ച്2ഒയിലെ നാലും ജെയിന്‍ കോറല്‍ കേവിലെ നാലും ഉടമകള്‍ക്കാണ് ഇന്ന്‌നഷ്ടപരിഹാരം അനുവദിച്ചത്. പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ 325 അപ്പാര്‍ട്മെന്റുകളുണ്ട്. ഇതില്‍ 246 ഫ്‌ളാറ്റ് ഉടമകള്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കി. 157 എണ്ണം തീര്‍പ്പാക്കി. മതിയായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് മടക്കി അയച്ച ആറ് അപേക്ഷകള്‍ തിരികെ എത്തിയിട്ടില്ല. 79 ഫ്‌ളാറ്റ് ഉടമകള്‍ ഇതുവരെ കമീഷനെ സമീപിച്ചിട്ടില്ല.

Next Story

RELATED STORIES

Share it