Kerala

യുഎപിഎ ചുമത്തി അറസ്റ്റ്: അലന്‍ന്റെയും താഹയുടെയും ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രതികള്‍ക്ക് ഉന്നത മാവോവാദി നേതാക്കളമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഇവരില്‍ നിന്നും പിടികൂടിയ നോട്ട് ബുക്കില്‍ കോഡ് ഭാഷ കണ്ടെത്തിയിട്ടുണ്ട് . ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട് . ഇവരില്‍ നിന്നു പിടികൂടിയ പെന്‍ഡ്രൈവ് പരിശോധിക്കേണ്ടതുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സിപിഎമ്മിന്റെ മുഖം രക്ഷിക്കാനാണ് പോലിസ് ശ്രമിച്ചതെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.യുഎപിഎ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ ഹരജി നല്‍കിയിരിക്കുന്നത്.

യുഎപിഎ ചുമത്തി അറസ്റ്റ്: അലന്‍ന്റെയും താഹയുടെയും ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി
X

കൊച്ചി: മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പന്തീരങ്കാവ് പോലിസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളും സിപിഎം പ്രവര്‍ത്തകരുമായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യൂഎപിഎ കേസുകളില്‍ ജാമ്യം അനുവദിക്കരുതെന്നു വ്യക്തമാക്കി സുപ്രിംകോടതിയുടേതടക്കമുള്ള വിധിന്യായങ്ങള്‍ പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കി. കേസിലെ മൂന്നാം പ്രതി ഉസ്മാനെതിരെ 10 കേസുകളുള്ളതില്‍ അഞ്ചെണ്ണം യുഎപിഎ കേസുകളാണെന്നും ഹരജിക്കാര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മൂന്നാം പ്രതിക്കെതിരെയുള്ള എല്ലാ കേസുകളും ഗുരുതര സ്വഭാത്തിലുള്ളതാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

പ്രതികള്‍ക്ക് ഉന്നത മാവോവാദി നേതാക്കളമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഇവരില്‍ നിന്നും പിടികൂടിയ നോട്ട് ബുക്കില്‍ കോഡ് ഭാഷ കണ്ടെത്തിയിട്ടുണ്ട് . ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട് . ഇവരില്‍ നിന്നു പിടികൂടിയ പെന്‍ഡ്രൈവ് പരിശോധിക്കേണ്ടതുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സിപിഎമ്മിന്റെ മുഖം രക്ഷിക്കാനാണ് പോലിസ് ശ്രമിച്ചതെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.യുഎപിഎ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ ഹരജി നല്‍കിയിരിക്കുന്നത്.

തങ്ങളുടെ കൈവശം എഫ്‌ഐആറിന്റെയും റിമാന്‍ഡ് റിപോര്‍ട്ടിന്റയും പകര്‍പ്പുകളല്ലാതെ മറ്റൊന്നുമില്ലെന്നും ഹരജി ഭാഗം കോടതിയില്‍ ബോധിപ്പിച്ചു. കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനമെടുക്കണമെന്നുമാണ് ഹരജിക്കാരുടെ വാദം. കേസ് ഡയറി പോലിസ് കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണന്നും പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയ കോടതി കേസ് ഡയറി നാളെ പോലിസിന് തിരികെ നല്‍കാമെന്നും അറിയിച്ചു. ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.

Next Story

RELATED STORIES

Share it