Kerala

യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: ഒരാള്‍ കൂടി പിടിയില്‍

പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈവെളിയില്‍ കാകന്‍ മനു (28) വിനെയാണ് കഴിഞ്ഞ 19 മുതല്‍ പറവൂരില്‍ നിന്നും കാണാതായത്. പിടിയിലായ ഓമനക്കുട്ടന്‍ എന്ന ജോസഫ് (19), കൊച്ചുമോന്‍ എന്ന സെബാസ്റ്റ്യന്‍ (39) എന്നിവരാണ് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പറഞ്ഞത്.

യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം:  ഒരാള്‍ കൂടി പിടിയില്‍
X

അമ്പലപ്പുഴ: പുന്നപ്ര പറവൂരിലെ മനുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് 12ാം വാര്‍ഡ് പനയ്ക്കല്‍ വീട്ടില്‍ വിപിനാണ് (ആന്റണി സേവ്യര്‍-24) പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

മനുവിനെ വിപിന്‍ കാറ്റാടി തടികൊണ്ട് തലക്കടിച്ചതായാണ് വിവരം. ഇയാള്‍ ഉപയോഗിച്ച മൊബൈലും സിമ്മിം കണ്ടെടുത്തിട്ടുണ്ട്.

തേജസ് ന്യൂസ് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പിടിയിലായ ഓമനക്കുട്ടന്‍ എന്ന ജോസഫ് (19), കൊച്ചുമോന്‍ എന്ന സെബാസ്റ്റ്യന്‍ (39) എന്നിവരാണ് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പറഞ്ഞത്. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈവെളിയില്‍ കാകന്‍ മനു (28) വിനെയാണ് കഴിഞ്ഞ 19 മുതല്‍ പറവൂരില്‍ നിന്നും കാണാതായത്. തുടര്‍ന്ന് പിതാവ് മനോഹരന്‍ 21ന് പുന്നപ്ര പോലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വഷണം ആരംഭിച്ചത്.




Next Story

RELATED STORIES

Share it