Kerala

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

വളാഞ്ചേരി സ്വദേശി അബ്ദുല്‍ മജീദാണ് (57) മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു
X

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുല്‍ മജീദാണ് (57) മരിച്ചത്. ഇന്നലെ ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചതിനുശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ.

ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ള അബ്ദുല്‍ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മറ്റ് കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it