ഉംറയ്ക്കു പോയ മലയാളി മദ്‌റസാ അധ്യാപകന്‍ മക്കയില്‍ മരിച്ചു
മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം തൃക്കരിപ്പൂര്‍ ടൗണ്‍ ജുമാ മസ്ജിദില്‍
BY BSR10 Feb 2019 1:48 PM GMT

X
BSR10 Feb 2019 1:48 PM GMT
കാസര്‍കോഡ്: ഉംറയ്ക്കു പോയ മലയാളി മദ്‌റസാ അധ്യാപകന്‍ മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ സ്വദേശി തങ്കയത്ത് താമസിക്കുന്ന സി സദഖത്തുല്ല മൗലവിയാണ് മക്കയില്‍ മരിച്ചത്. ഉംറയ്ക്കു വേണ്ടി മകളോടും ബന്ധുക്കളോടും ഒപ്പം ബുധനാഴ്ച നാട്ടില്‍ നിന്ന് പോയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. തൃക്കരിപ്പൂരിലും പരിസരങ്ങളിലുമുള്ള വിവിധ മദ്‌റസകളില്‍ അധ്യാപകനായിരുന്നു. ഭാര്യ: എം ടി പി നഫീസ. മക്കള്‍: ഹാജറ, അബ്ദുല്‍ ബാരി. മരുമക്കള്‍: അബ്ദുല്‍ ഹമീദ്(കോയമ്പത്തൂര്‍ ടെക്‌സ്‌റ്റൈല്‍സ്), ഷമീമ. സഹോദരങ്ങള്‍: അബ്ദുര്‍ റഹീം മൗലവി, ബീഫാത്തിമ. ഖബറടക്കം മക്കയില്‍. മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം തൃക്കരിപ്പൂര്‍ ടൗണ്‍ ജുമാ മസ്ജിദില്‍. മാണിയൂര്‍ അഹമ്മദ് മൗലവി നേതൃത്വം നല്‍കും.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT