ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം: മലപ്പുറം സ്വദേശിനി മരിച്ചു

റിയാദ്: ഉംറ ചെയ്തു മടങ്ങുകയായിരുന്നു കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെട്ട് യുവതി മരിച്ചു. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി വലിയകത്ത് വീട്ടില്‍ അബ്ദുറസാഖിന്റെ മകള്‍ സനോവര്‍ റസാഖാണ് (20) മരിച്ചത്. വാഹനം ഓടിച്ചിരുന്ന അബ്ദുല്‍ റസാഖും ഭാര്യ ജിഷയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെങ്കിലും ഗുരുതര പരിക്കേറ്റ 13കാരിയായ മകള്‍ തമന്ന റസാഖിനെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച സനോവര്‍. ഡാറ്റാകോം കമ്പനിയുടെ റിയാദ് ശാഖയില്‍ ജോലി ചെയ്തിരുന്ന റസാഖ് ഏഴ് മാസംമുമ്പാണ് ദമ്മാം ശാഖയില്‍ പ്രോജക്ട് മാനേജറായി പ്രവേശിച്ചത്. മുസാഹ്മിയക്കു സമീപം മക്ക ഹൈവേയിലായിരുന്നു അപകടം. ഡിവൈഡറില്‍ ഇടിച്ച കാര്‍ മറിയുകയായിരുന്നു. പിന്‍സീറ്റുകളിലായിരുന്ന മക്കള്‍ രണ്ടുപേരും കാറില്‍ നിന്നും പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.
RELATED STORIES
ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
18 March 2023 8:03 AM GMT