Kerala

അറ്റകുറ്റപ്പണി: ശനിയാഴ്ചയും മാര്‍ച്ച് 26നും ട്രെയിനുകള്‍ വൈകും

അറ്റകുറ്റപ്പണി: ശനിയാഴ്ചയും മാര്‍ച്ച് 26നും ട്രെയിനുകള്‍ വൈകും
X

തിരുവനന്തപുരം: കൊല്ലം- കായംകുളം സെക്ഷനില്‍ സിഗ്‌നല്‍ സംവിധാനത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ചയും മാര്‍ച്ച് 26നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവുമെന്ന് റെയില്‍വേ അറിയിച്ചു. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ 40 മിനിറ്റ് വൈകും.

സെക്കന്ദരാബാദ്- തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230) 15 മിനിറ്റും തിരുവനന്തപുരം- ചെന്നൈ മെയില്‍ (12624) 20 മിനിറ്റും വൈകും. മാര്‍ച്ച് 26ന് ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) 1.10 മണിക്കൂറും സെക്കന്ദരാബാദ്തിരുവനന്തപുരം ശബരി (17230) 40 മിനിറ്റും തിരുവനന്തപുരം- ചെന്നൈ മെയില്‍ (12624) 30 മിനിറ്റും വൈകുമെന്ന് റെയില്‍വേ അറിയിച്ചു.







Next Story

RELATED STORIES

Share it