Kerala

എല്‍പിജി സിലിണ്ടര്‍ വിലവര്‍ധന: മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു- എസ്ഡിപിഐ

സബ്‌സിഡി സിലിണ്ടറിന് കഴിഞ്ഞ ഡിസംബറില്‍ 695 രൂപയായിരുന്നത് ഇന്ന് 850 രൂപയാണ്. ഇന്നലെ മാത്രം 146 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

എല്‍പിജി സിലിണ്ടര്‍ വിലവര്‍ധന: മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു- എസ്ഡിപിഐ
X

തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും മല്‍സരിച്ച് വില വര്‍ധിപ്പിച്ച് ബിജെപി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. സബ്‌സിഡി സിലിണ്ടറിന് കഴിഞ്ഞ ഡിസംബറില്‍ 695 രൂപയായിരുന്നത് ഇന്ന് 850 രൂപയാണ്. ഇന്നലെ മാത്രം 146 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡിസംബറില്‍ 1213 രൂപയായിരുന്നത് ഇന്ന് 1500 രൂപയായിരിക്കുകയാണ്. ഒരുവശത്ത് വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയും മറുവശത്ത് ജനങ്ങളെ അവശ്യസാധനങ്ങളുടെ വിലവര്‍ധിപ്പിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റുവാങ്ങിയ ബിജെപി പകപോക്കല്‍ രാഷ്ട്രീയം പോലെയാണ് ഒറ്റദിനംകൊണ്ട് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 146 രൂപയിലധികം വര്‍ധിപ്പിച്ചിരിക്കുന്നത്.

സാധാരണക്കാരുടെ പോക്കറ്റടിച്ച് കോര്‍പറേറ്റിന് ഓഹരിവയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നോട്ടുനിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയും രാജ്യത്തെ ജനങ്ങളെ പാപ്പരാക്കിയ ബിജെപി സര്‍ക്കാര്‍ ആരുടെയും അടുപ്പില്‍ തീ പുകയരുതെന്ന നിലപാട് തുടരുമ്പോള്‍ അതിനെതിരേ പ്രതിഷേധം ശക്തമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it