അധിക വോട്ട് കണ്ടെത്തിയ കളമശേരിയിലെ ബൂത്തില്‍ നാളെ റീ പോളിങ്
ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുക. പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിങ് യന്ത്രത്തില്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ 23ന് ഈ ബൂത്തില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയത്. പോളിങ് അവസാനിച്ച ശേഷം വോട്ടിങ് യന്ത്രം പരിശോധിച്ചപ്പോള്‍ 43 അധിക വോട്ടുകള്‍ കണ്ടെത്തി ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ബൂത്തില്‍ റീപോളിങ് നിശ്ചയിച്ചത്

കൊച്ചി : എറണാകുളം ലോക്‌സഭ മണ്ഡലത്തിനു കീഴിലുള്ള കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83-ാം നമ്പര്‍ പോളിങ് സ്റ്റേഷനില്‍ നാളെ റീ പോളിങ് നടത്തുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുക.
പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിങ് യന്ത്രത്തില്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ 23ന് ഈ ബൂത്തില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയത്. ബൂത്തില്‍ ആകെ 912 വോട്ടര്‍മാരാണുള്ളത്. തിരഞ്ഞെടുപ്പു ദിവസം 716 പേര്‍ വോട്ടു ചെയ്യാനെത്തി. വരിനിന്നവരിലൊരാള്‍ തലകറങ്ങി വീണതിനാല്‍ രജിസ്റ്ററില്‍ പേരുചേര്‍ത്ത 715 പേരേ വോട്ട് രേഖപ്പെടുത്തിയിരുന്നുള്ളൂ. പോളിങ് അവസാനിച്ച ശേഷം വോട്ടിങ് യന്ത്രം പരിശോധിച്ചപ്പോള്‍ 758 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് റീഡിങ് ലഭിച്ചത്. 43 അധിക വോട്ടുകള്‍. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ബൂത്തില്‍ റീപോളിങ് നിശ്ചയിച്ചത്.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക് പോള്‍ നടത്തും. അഞ്ച് പോളിങ് ഉദ്യോഗസ്ഥരും പോലീസും ഡ്യൂട്ടിയിലുണ്ടാകും. വോട്ടര്‍മാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT