Kerala

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നവര്‍ അധികാരത്തില്‍ വരണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നായ മതേതരത്വംസംരക്ഷിക്കുന്നവരായിരിക്കണം രാജ്യം ഭരിക്കേണ്ടത്. മതേതരത്വം എന്ന തത്വം ഇന്ത്യയുടെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കാന്‍ കാരണം ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മതവിശ്വാസങ്ങളുടെ സംരക്ഷണം മുന്നില്‍ കണ്ടുകൊണ്ടാണ്. മതവിശ്വാസങ്ങളും മൗലികാവകാശങ്ങളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ് നാടിന് ആവശ്യം

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നവര്‍ അധികാരത്തില്‍ വരണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍
X

കൊച്ചി: മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നവര്‍ രാജ്യത്ത് അധികാരത്തില്‍ വരണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍.ലോക് സഭാ തിരഞ്ഞെടുപ്പ് അതീവ ഗൗരവത്തോടെ എല്ലാവരും കാണണം.വോട്ടവകാശം യാതൊരു കാരണവശാലും ആരും വിനിയോഗിക്കാതിരിക്കരുത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നായ മതേതരത്വംസംരക്ഷിക്കുന്നവരായിരിക്കണം രാജ്യം ഭരിക്കേണ്ടത്. മതേതരത്വം എന്ന തത്വം ഇന്ത്യയുടെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കാന്‍ കാരണം ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മതവിശ്വാസങ്ങളുടെ സംരക്ഷണം മുന്നില്‍ കണ്ടുകൊണ്ടാണ്. മതവിശ്വാസങ്ങളും മൗലികാവകാശങ്ങളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ് നാടിന് ആവശ്യം. ഹിംസാ സംസ്‌കാരത്തിനെതിരെയുള്ള വിധിയെഴുത്ത് കൂടിയാകണം ഈ തിരഞ്ഞെടുപ്പെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു

Next Story

RELATED STORIES

Share it