Kerala

യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്

മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹരജി ഫയലിൽ സ്വീകരിക്കാതിരക്കണമെങ്കിൽ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്
X

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തിൽ ലോകായുക്ത മന്ത്രി കെ ടി ജലീലിന് നോട്ടീസ് നൽകി. മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹരജി ഫയലിൽ സ്വീകരിക്കാതിരക്കണമെങ്കിൽ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. മാത്രമല്ല, യുഎഇ കോൺസുലേറ്റ് ജനറലുമായി നടത്തിയ ആശയ വിനിമയത്തിൻ്റെ പകർപ്പും ഹാജരാക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. ഈ മാസം 27 ന് മുമ്പ് മറുപടി നൽകണം. വിദേശനിയമ ചട്ടങ്ങൾ ലംഘിച്ച് ഭക്ഷ്യ കിറ്റുകൾ എത്തിച്ച് തൻ്റെ മണ്ഡലത്തിൽ വിതരണം ചെയ്തത് ചട്ടലംഘനമാണെന്ന് ഹരജിയിൽ പറയുന്നു. ഇതു സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളുടെ പകർപ്പും ഹരജിക്കൊപ്പമുണ്ട്. ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്കും നോട്ടീസ് നൽകി.



Next Story

RELATED STORIES

Share it