മുരളീധരന്‍ ടിപിയുടെ വീട്ടില്‍; ഉറച്ച പിന്തുണ വാഗ്ദാനം ചെയ്ത് കെ കെ രമ

ആര്‍എംപിയുടെ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കുന്നെന്ന് മുരളീധരന്‍ പറഞ്ഞു. യുഡിഎഫിനായി പ്രചരണത്തിനിറങ്ങുമെന്ന് ചന്ദ്രശേഖരന്റെ വിധവ കെ കെ രമ പ്രതികരിച്ചു.

മുരളീധരന്‍ ടിപിയുടെ വീട്ടില്‍; ഉറച്ച പിന്തുണ വാഗ്ദാനം ചെയ്ത് കെ കെ രമ

വടകര: കോണ്‍ഗ്രസ് അണികളില്‍ ആവേശം പകര്‍ന്ന്, അവസാന ഘട്ടത്തില്‍ വടകരയില്‍ അങ്കത്തിനിറങ്ങിയ കെ മുരളീധരന്‍ സിപിഎമ്മുകാര്‍ വെട്ടിനുറുക്കി കൊന്ന ടി പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി. ആര്‍എംപി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുരളീധരന്‍ ടിപിയുടെ വീട്ടില്‍ നിന്ന് പ്രചരണച്ചൂടിലേക്കിറങ്ങുന്നത്. ആര്‍എംപിയുടെ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കുന്നെന്ന് മുരളീധരന്‍ പറഞ്ഞു. യുഡിഎഫിനായി പ്രചരണത്തിനിറങ്ങുമെന്ന് ചന്ദ്രശേഖരന്റെ വിധവ കെ കെ രമ പ്രതികരിച്ചു.

നേരത്തെ വടകരയില്‍ കെ കെ രമ മത്സരിക്കില്ലെന്ന് ആര്‍എംപി വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍എംപി പിന്മാറുകയായിരുന്നു. പി ജയരാജനെ തോല്‍പ്പിക്കാനായി വടകരയില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ ആര്‍എംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് കൂടി മണ്ഡലത്തിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങള്‍ അപ്രസക്തമായെന്നും ഏതു വിധേനയും പി ജയരാജന്റെ തോല്‍വി ഉറപ്പാക്കേണ്ട ബാധ്യത ആര്‍എംപിക്കുണ്ടെന്നും എന്‍ വേണു വിശദീകരിച്ചു. വടകരയില്‍ യുഡിഎഫിന് വോട്ട് ചെയ്യുന്ന ആര്‍എംപി മറ്റ് മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് അധികാരം നല്‍കി.

RELATED STORIES

Share it
Top