ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍: ജൂണ്‍ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ റദ്ദാക്കി. ഈ മാസം ഏഴ് മുതല്‍ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികള്‍ റദ്ദാക്കിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. വിന്‍വിന്‍- 619, 620, സ്ത്രീശക്തി- 264, 265, അക്ഷയ- 501, 502, കാരുണ്യ പ്ലസ്- 372, 373, നിര്‍മല്‍- 228, 229, കാരുണ്യ- 503, 504 എന്നീ 12 ഭാഗ്യക്കുറികള്‍ കൂടിയാണ് റദ്ദാക്കിയത്.
ഇതോടെ നിലവില്‍ റദ്ദാക്കിയ ഭാഗ്യക്കുറികളുടെ എണ്ണം 33 ആയി. ഭാഗ്യമിത്ര ബിഎം 06 ലൈഫ്, വിഷു ബമ്പര്‍ ബി ആര് 79 ഉള്‍പ്പെടെ 9 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പ് തിയ്യതി പിന്നീട് അറിയിക്കുമെന്ന് ഭാഗ്യകുറി വകുപ്പ് പബ്ലിസിറ്റി ഓഫിസര്‍ അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞമാസവും ഭാഗ്യക്കുറികള്‍ റദ്ദാക്കിയിരുന്നു.
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT