ലോക്ക് ഡൗണ്‍: എറണാകുളം ആര്‍ ടി ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി
അസമില്‍ മാത്രം 170 ഓളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ഫോണില്‍ വിളിച്ച് വിവരം തിരക്കുകയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വാഹനങ്ങളില്‍ സ്‌പെഷ്യല്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ പെര്‍മിറ്റ് ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.

കൊച്ചി: അസമിലും ബംഗാളിലിലും യാത്രക്കാരുമായി പോയി തിരികെ വരാന്‍ കഴിയാതെ കുടുങ്ങിപ്പോയ കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ തിരികെ കേരളത്തില്‍ എത്തിക്കുന്നതിനായി എറണാകുളം ആര്‍ ടി ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. അസമില്‍ മാത്രം 170 ഓളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ഫോണില്‍ വിളിച്ച് വിവരം തിരക്കുകയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വാഹനങ്ങളില്‍ സ്‌പെഷ്യല്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ പെര്‍മിറ്റ് ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.
അപേക്ഷ ലഭിച്ചാല്‍ ഉടന്‍ പെര്‍മിറ്റ് നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ഇതുവരെ 32 അപേക്ഷകള്‍ ലഭിച്ചു. ഇവയ്‌ക്കെല്ലാം പെര്‍മിറ്റുകള്‍ അനുവദിച്ചു. വാഹന്‍ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതും ഫീസ് അടയ്‌ക്കേണ്ടതും.മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ സി ഡി അരുണ്‍, എ എം വി ഐ പ്രസന്ന കുമാര്‍, പി ആര്‍ ഒ രതീഷ് എന്നിവരെ ഹെല്‍പ്പ് ഡെസ്‌ക് സേവനങ്ങള്‍ക്കായി നിയമിച്ചിട്ടുണ്ടെന്ന് ആര്‍ ടി ഒ പി എം ഷബീര്‍ അറിയിച്ചു.
ജില്ലകളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്.അതേ സമയം ഇത്രയും ദൂരം ഓടുന്നത് വലിയ ഡീസല്‍ ചെലവ് വരുമെന്നതിനാലും കാലിയായി സഞ്ചരിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നതിനാല്‍ അസമില്‍ നിന്ന് നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ തിരികെ വരാന്‍ താത്പര്യം കാണിക്കുന്നില്ല. ലോക് ഡൗണ്‍ തീരുന്ന മുറയ്ക്ക് യാത്രക്കാരുമായി എത്തിയാല്‍ നഷ്ടം ഒഴിവാക്കാനാകുമെന്നാണ് ഡ്രൈവര്‍മാര്‍ നല്‍കുന്ന വിവരം.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല് ചോദിച്ചിട്ട് അമ്മ നല്കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്ശം തെറ്റായി തോന്നിയെങ്കില് മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്നിന്ന് മടങ്ങിയെത്തിയവര്ക്ക് ഇന്ത്യയില് പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില് പുതുതായി തുറന്ന വൈന് ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്വാപിയെ ബാബരി ആക്കാന് അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT