Kerala

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: സംവരണവാര്‍ഡ് നിര്‍ണയത്തിനെതിരേ ഹൈക്കോടതിയില്‍ ഹരജി

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ നിരവധി വാര്‍ഡുകളിലെ സംവരണസീറ്റുകള്‍ നിശ്ചയിച്ച നടപടി ചോദ്യം ചെയ്ത് നിരവധി ഹരജികളാണ് ഹൈക്കോടതിയില്‍ പരിഗണനയ്‌ക്കെത്തിയത്.ഈ ഹരജികള്‍ അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി. തുടര്‍ച്ചയായി മൂന്നു തവണയും ചില വാര്‍ഡുകള്‍ സംവരണ സീറ്റായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: സംവരണവാര്‍ഡ് നിര്‍ണയത്തിനെതിരേ ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണവാര്‍ഡ് നിര്‍ണയത്തിനെതിരേ ഹൈക്കോടതിയില്‍ ഹരജി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ നിരവധി വാര്‍ഡുകളിലെ സംവരണസീറ്റുകള്‍ നിശ്ചയിച്ച നടപടി ചോദ്യം ചെയ്ത് നിരവധി ഹരജികളാണ് ഹൈക്കോടതിയില്‍ പരിഗണനയ്‌ക്കെത്തിയത്.ഈ ഹരജികള്‍ അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി. തുടര്‍ച്ചയായി മൂന്നു തവണയും ചില വാര്‍ഡുകള്‍ സംവരണ സീറ്റായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിലൂടെ പൊതുവിഭാഗത്തിലുള്ളവരുടെ അവസരം നഷ്ടപ്പെടുകയാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

നിലവിലെ സംവരണ തത്വങ്ങള്‍ മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 65 ശതമാനത്തോളം സംവരണസീറ്റുകളായി മാറുമെന്നും ഹരജിക്കാര്‍ ആരോപിച്ചു. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണ സീറ്റുകളായി മാറുന്നത് സംവരണ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ ആരോപിച്ചു.ദീര്‍ഘകാലത്തേക്ക് വാര്‍ഡുകള്‍ സംവരണ സീറ്റുകളായി മാറുന്നതിലൂടെ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ കഴിയാത്തത് അവസരം നിഷേധിക്കലാണെന്ന് ഹൈക്കോടതിയുടെ മുന്‍ വിധിയുണ്ടെന്നും ഹരജിഭാഗം അഭിഭാഷകന്‍ അഡ്വ.ടി ജി സുനില്‍ വ്യക്തമാക്കി. കെ ഒ ജോണി, പി വി ജെയിംസ് എന്നിവരാണ് അഭിഭാഷകരായ ടി ജി സുനില്‍ പെരുമ്പാവൂര്‍, ആന്റണി ഷൈജു എന്നിവര്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it