Kerala

വ്യാജച്ചാരായം: കുന്നന്താനത്ത് 20 ലിറ്റര്‍ കോട പിടികൂടി

കുന്നന്താനം നടയ്ക്കല്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള റബര്‍തോട്ടത്തില്‍ ചാരായം വാറ്റുന്നതിനുവേണ്ടി കലക്കിയിട്ട നിലയിലായിരുന്നു കോട.

വ്യാജച്ചാരായം: കുന്നന്താനത്ത് 20 ലിറ്റര്‍ കോട പിടികൂടി
X

തിരുവല്ല: വ്യാജച്ചാരായം വാറ്റുന്നതിനെതിരെയുള്ള റെയ്ഡ് തുടരുന്നതിനിടെ 20 ലിറ്റര്‍ കോട കീഴ്‌വായ്പൂര്‍ പോലീസ് പിടികൂടി. കീഴ്‌വായ്പൂര്‍ കുന്നന്താനം നടയ്ക്കല്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള റബര്‍തോട്ടത്തില്‍ ചാരായം വാറ്റുന്നതിനുവേണ്ടി കലക്കിയിട്ട നിലയിലായിരുന്നു കോട.

കീഴ്‌വായ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.ടി സഞ്ജയ്, എസ്.ഐ മാരായ ആദര്‍ശ്, സോമനാഥന്‍നായര്‍, എസ്‌സിപിഒമാരായ അന്‍സിം, ഷാനവാസ്, സിപിഒമാരായ പ്രവീണ്‍, മനോജ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. വ്യാജചാരായം, അനധികൃത വിദേശമദ്യവില്‍പ്പന, ഉപയോഗശൂന്യമായതും മായംകലര്‍ത്തിയതുമായ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള റെയ്ഡുകള്‍ തുടരുമെന്നു ജില്ലാ പോലീസ് മേധാവി ആവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it