Kerala

മുരുക്കുംപുഴയിൽ നിന്നും വ്യാജചാരായവും കോടയും പിടികൂടി

കൊവിഡ്-19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾക്കെതിരെ തിരുവനന്തപുരം റൂറൽ പോലിസ് ജില്ലയിൽ ഇന്ന് 291 കേസുകൾ രജിസ്റ്റർ ചെയ്തു.

മുരുക്കുംപുഴയിൽ നിന്നും വ്യാജചാരായവും കോടയും പിടികൂടി
X

തിരുവനന്തപുരം: മംഗലപുരം പോലിസ് സ്റ്റേഷൻ പരിധിയിലെ മുരുക്കുംപുഴയിൽ നിന്നും വ്യാജചാരായം പിടികൂടി. മൂന്നു പേരെ പിടികൂടി. മുരുക്കുംപുഴ സ്വദേശി സേവ്യറിന്റെ വീടിനു സമീപത്തു നിന്നുമാണ് വ്യാജ ചാരായവും 5 ലിറ്റർ കോടയും മറ്റു വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. സേവ്യർ, പെരുംകുഴി സ്വദേശി ജിനീഷ്, മുരുക്കുംപുഴ സ്വദേശി ബൈജു എന്നിവരെ അറസ്റ്റ് ചെയ്തു.

കൊവിഡ്-19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾക്കെതിരെ തിരുവനന്തപുരം റൂറൽ പോലിസ് ജില്ലയിൽ ഇന്ന് 291 കേസുകൾ രജിസ്റ്റർ ചെയ്തു. 295 പേരെ അറസ്റ്റ് ചെയ്ത് 196 വാഹനങ്ങൾ പിടിച്ചെടുത്തു.

Next Story

RELATED STORIES

Share it