ഹെലികോപ്റ്റര്‍ സ്ഥിരമായി വാടകയ്ക്ക്; രണ്ടാമത് യോഗത്തിലും തീരുമാനമായില്ല
സാങ്കേതിക കാര്യങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൂടുതല്‍ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതിന്റെ സാമ്പത്തികവശം പരിശോധിക്കാന്‍ രണ്ടാമത് ചേര്‍ന്ന ചീഫ് സെക്രട്ടറിതല യോഗത്തിലും തീരുമാനമായില്ല. സാങ്കേതിക കാര്യങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കൂടുതല്‍ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക കാര്യത്തില്‍ വീണ്ടും ചര്‍ച്ച വേണമെന്നാണ് യോഗത്തിലെ തീരുമാനം. യാത്രക്കാരുടെ എണ്ണം, കരാര്‍ വ്യവസ്ഥ, എയര്‍പോര്‍ട്ട് അതോറ്റിയുമായുള്ള ധാരണ എന്നിവയില്‍ കൂടൂതല്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ആഭ്യന്തര സെക്രട്ടറി, ഡിജിപി, പൊതുഭരണ സെക്രട്ടറി, വ്യോമായാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമാവാതെ വന്നതോടെയാണ് ഇന്ന് വീണ്ടും യോഗം ചേര്‍ന്നത്. അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതിന് ഹെലികോപ്റ്ററിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്. മാവോവാദി വിരുദ്ധപോരാട്ടത്തിനും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാവുമ്പോള്‍ അടിയന്തര സേനവങ്ങളെത്തിക്കാനും ഹെലികോപ്റ്റര്‍ വാടക്കോടുക്കുകയോ വാങ്ങുകയോ ചെയ്യണമെന്ന് ഡിജിപിയുടെ നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു.
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT