യാഥാർഥ്യവുമായി ബന്ധമില്ലാത്ത സർവ്വേകളാണ് ചിലർ പടച്ചുവിടുന്നത്: മുഖ്യമന്ത്രി
താഴേക്ക് പോയവരെ മുകളിൽ കൊണ്ടുവരാൻ ഇത്തരം കൃത്രിമ സർവ്വേകൾ കൊണ്ട് കഴിയില്ല. കേരളത്തിൽ എൽഡിഎഫ് വൻവിജയം നേടും.
BY SDR9 April 2019 6:32 AM GMT

X
SDR9 April 2019 6:32 AM GMT
തിരുവനന്തപുരം: നാടിൻ്റെ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സർവ്വെ എന്നപേരിൽ ചിലർ പടച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുകൊണ്ടൊന്നും യുഡിഎഫും ബിജെപിയും രക്ഷപ്പെടാൻ പോകുന്നില്ല. ജനവികാരം അവർക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി ദിവാകരന്റെ പ്രചരണാർഥം വെള്ളറsയിൽ സംഘടിപ്പിച്ച എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴേക്ക് പോയവരെ മുകളിൽ കൊണ്ടുവരാൻ ഇത്തരം കൃത്രിമ സർവ്വേകൾ കൊണ്ട് കഴിയില്ല. കേരളത്തിൽ എൽഡിഎഫ് വൻവിജയം നേടും. 2004ലും പ്രവചനക്കാരുണ്ടായിരുന്നു. എന്നാൽ 20ൽ 18 സീറ്റും എൽഡിഎഫ് നേടി. ഇക്കുറി 18ന് മുകളിൽ സീറ്റ് എൽഡിഎഫിന് നൽകാൻ കേരള ജനത തയ്യാറെടുത്തു കഴിഞ്ഞു. തിരുവനന്തപുരമടക്കമുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് വൻവിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
രാമനവമി സംഘര്ഷം; പോലിസ് വെടിവയ്പില് പരിക്കേറ്റയാള് കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള് കലോല്സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT