Kerala

കെഎസ്ആര്‍ടിസിയില്‍ നാളെ അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്

സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലച്ചേക്കും. നാളെ രാവിലെ മാനേജ്‌മെന്റുമായി സമരസമിതി നേതാക്കള്‍ ചര്‍ച്ച നടത്തും.

കെഎസ്ആര്‍ടിസിയില്‍ നാളെ അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും പ്രതിസന്ധി. നാളെ അര്‍ധരാത്രി മുതല്‍ സംയുക്ത ട്രേഡ് യൂനിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലച്ചേക്കും. നാളെ രാവിലെ മാനേജ്‌മെന്റുമായി സമരസമിതി നേതാക്കള്‍ ചര്‍ച്ച നടത്തുമെങ്കിലും വലിയ പ്രതീക്ഷയില്ല. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താല്‍കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത ട്രേഡ് യൂനിയന്‍ നിലപാട്.

പലപ്പോഴായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കാണാത്തതിനെത്തുടര്‍ന്നാണ് ട്രേഡ് യൂനിയനുകളുടെ ഈ നീക്കം. മുന്‍ ചര്‍ച്ചകളിലെടുത്ത തീരുമാനങ്ങള്‍ ഒന്നും തന്നെ മാനേജെമെന്റ് നടപ്പാക്കിയിട്ടില്ല. ഇതും സമരത്തിനുള്ള കാരണമായി യൂനിയന്‍ വ്യക്തമാക്കി. പ്രതിപക്ഷ യൂനിയനുകള്‍ ഉള്‍പ്പെട്ട സമിതിയാണ് സമരം സംഘടിപ്പിക്കുന്നത്. മാനേജ്‌മെന്റ് തലത്തിലുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it